ആലപ്പുഴയില്‍ ആദ്യ വെറ്ററന്‍സ് ചാമ്പ്യന്‍ഷിപ്പ് | Rugby Veterans Championship

സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ആലപ്പുഴ ജില്ലാ റഗ്ബി അസോസിയേഷന്‍ വെറ്ററന്‍സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ വെറ്ററന്‍സ് താരങ്ങളെ അണിനിരത്തി ട്രയല്‍ ടൂര്‍ണമെന്റ് നടത്തി വിജയം കണ്ടതോടെയാണ് ജില്ലാ അസോസിയേഷന്‍ ഇത്തരത്തിലൊരു ചാമ്പ്യന്‍ഷിപ്പ് നടത്തിയത്. ആലപ്പുഴ ജില്ലയിലെ എസ്എല്‍പുരം ശ്രീരാഘവേന്ദ്ര വിദ്യാലയത്തില്‍ നടന്ന മത്സരത്തില്‍ ആലപ്പുഴ ജില്ലാ ഒന്നാം സ്ഥാനം നേടി. കാസര്‍കോട് ജില്ലക്കാണ് രണ്ടാം സ്ഥാനം. വിവിധ ജില്ലാ ഭാരവാഹികളും പൗരപ്രമുഖരുമാണ് ചാമ്പ്യന്‍ഷിപ്പില്‍ അണിനിരന്നത്.
എല്ലാ ജില്ലാ ഭാരവാഹികള്‍ക്കും റഗ്ബി അറിഞ്ഞിരിക്കണമെന്ന ലക്ഷ്യത്തോടെ വിവിധ ജില്ലാ അസോസിയേഷനുകളെ അണിനിരത്തി സംസ്ഥാന വെറ്ററന്‍സ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ ആലോചിക്കുന്നതായി സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വിജി വിഷ്ണു ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. സോണി അലക്സാണ്ടര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന റഗ്ബി അസോസിയേഷന്‍ സെക്രട്ടറി ജയകൃഷ്ണന്‍, ജോസഫ് ഈയോ, ഐജീന്‍ എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി ജയകൃഷ്ണന്‍ സമ്മാനസമര്‍പ്പണം നടത്തി.

More details visit: https://keralaolympic.org/kerala-olympic/rugby-veterans-championship-27-02-20-02/